ഇനി രാജ് ഭവനല്ല, ലോക് ഭവൻ; കേന്ദ്രനിർദേശം നടപ്പിലാക്കി ബംഗാൾ ഗവർണർ | Bengal governor renames Raj Bhavan to Lok Bhavan | India


Last Updated:

1799 നും 1803 നും ഇടയിൽ നിർമ്മിച്ച ഈ നിയോ-ക്ലാസിക്കൽ കെട്ടിടത്തിന്, 84,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്

രാജ്ഭവൻ ലോക് ഭവൻ എന്ന് പുനർനാമകരണം ചെയ്തു
രാജ്ഭവൻ ലോക് ഭവൻ എന്ന് പുനർനാമകരണം ചെയ്തു

കൊൽക്കത്ത: കൊൽക്കത്തയിലെ രാജ്ഭവൻ (Raj Bhavan) ലോക് ഭവൻ (Lok Bhavan) എന്ന് പുനർനാമകരണം ചെയ്തു. ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ശനിയാഴ്ച കേന്ദ്ര സർക്കാർ നിർദ്ദേശം നടപ്പിലാക്കി. 1799 നും 1803 നും ഇടയിൽ നിർമ്മിച്ച ഈ നിയോ-ക്ലാസിക്കൽ കെട്ടിടത്തിന്, 84,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. 60 മുറികളുള്ള കെട്ടിടം മധ്യ കൊൽക്കത്തയിൽ 27 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. കെഡിൽസ്റ്റണിലെ ലോർഡ് കഴ്സന്റെ മുതുമുത്തച്ഛനായ ലോർഡ് സ്കാർസ്‌ഡെയ്‌ലിനായി നിർമ്മിച്ച ഡെർബിഷയറിലെ കെഡിൽസ്റ്റൺ ഹാളിന്റെ അനുകരണമാണിത്. നിലവിൽ ഇത് ബംഗാൾ ഗവർണറുടെ ഔദ്യോഗിക വസതിയായും അദ്ദേഹത്തിന്റെ ഓഫീസായും പ്രവർത്തിക്കുന്നു.

ഇത് മൂന്നാം തവണയാണ് രാജ്ഭവന് പുനർനാമകരണം നടക്കുന്നത്. അവസാനത്തെ രണ്ട് തവണയും കേവലം രണ്ട് വർഷത്തിനുള്ളിലായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് ഈ കെട്ടിടം ഗവൺമെന്റ് ഹൗസ് എന്നറിയപ്പെട്ടിരുന്നു.

1947 ആഗസ്റ്റിൽ രാജ്ഭവൻ എന്ന് നാമകരണം ചെയ്യപ്പെട്ടതിനുശേഷം, 2023 മാർച്ച് 27 ന്, ഗവർണറുടെ അഭ്യർത്ഥനപ്രകാരം, പ്രസിഡന്റ് ദ്രൗപതി മുർമു രാജ്ഭവന്റെ പ്രതീകാത്മക താക്കോൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കൈമാറി. ജനരാജ് ഭവനായി രാജ്ഭവന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, കൊൽക്കത്തയിലെ ‘രാജ് ഭവൻ’, ബാരക്പൂരിലെയും ഡാർജിലിംഗിലെയും ഫ്ലാഗ്സ്റ്റാഫ് ഹൗസ് എന്നിവയുടെ പേര് ഇതിനാൽ ‘ലോക് ഭവൻ’ എന്ന് പരിഷ്കരിച്ച് പുനർനാമകരണം ചെയ്തതായി ഇതിനാൽ അറിയിക്കുന്നതായി ശനിയാഴ്ച അടിയന്തരമായി പ്രാബല്യത്തിൽ വന്ന വിജ്ഞാപനത്തിൽ പറയുന്നു.

“ജനങ്ങളുടെ ആവശ്യങ്ങൾ, അവരുടെ അഭിലാഷങ്ങൾ, പ്രതീക്ഷകൾ, അവരുടെ പ്രശ്‌നങ്ങൾ, വെല്ലുവിളികൾ എന്നിവ കണക്കിലെടുത്ത് സ്ഥാപനത്തെ സജീവമാക്കാനുള്ള പ്രേരണയാണ് അന്നത്തെ കൊൽക്കത്തയിലെ രാജ്ഭവന്റെ ‘ജന രാജ് ഭവൻ’ എന്ന ആശയത്തിന് പ്രചോദനമായത്,” എക്‌സിലെ പോസ്റ്റിൽ ബോസ് പറഞ്ഞു.

അതേസമയം, കെട്ടിടത്തെ ചുറ്റിപ്പറ്റിയുള്ള ‘അത്ഭുതത്തിന്റെയും ഭയത്തിന്റെയും’ പ്രഭാവലയം ഇല്ലാതാക്കുക കൂടി ലക്ഷ്യമിടുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്കായി വാതായനങ്ങൾ തുറന്നിടുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, ജനകേന്ദ്രീകൃതമായ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു.

2025 നവംബർ 25 ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, രാജ്യത്തുടനീളമുള്ള രാജ്ഭവനും രാജ് നിവാസും യഥാക്രമം ലോക് ഭവനെന്നും ലോക് നിവാസ് എന്നും പുനർനാമകരണം ചെയ്യാൻ ഏകീകൃതമായി തീരുമാനിച്ചു. “ഇനി മുതൽ, പശ്ചിമ ബംഗാളിലെ പഴയ രാജ് ഭവന്‍ എല്ലാ ആവശ്യങ്ങൾക്കും ലോക് ഭവന്‍ എന്നായിരിക്കും. ലെറ്റർഹെഡുകൾ, ഗേറ്റുകളിലെ നെയിം പ്ലേറ്റുകൾ, വെബ്‌സൈറ്റ് എന്നിവയെല്ലാം പുതിയ പേരിലേക്ക് മാറ്റിയിരിക്കുന്നു,” ലോക് ഭവനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Comments are closed.