മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി Mahayuti alliance wins big in Maharashtra local body elections BJP becomes largest single party | India


Last Updated:

കോൺഗ്രസിന്റെ മഹാവികാസ് അഘാഡി സഖ്യത്തിന് പലയിടത്തുംവൻ തിരിച്ചടി നേരിട്ടു

News18
News18

മഹാരാഷ്ട്ര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് വൻ വിജയം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 288 മഹാരാഷ്ട്ര നഗർ പരിഷത്ത്, പഞ്ചായത്ത് സീറ്റുകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ഇതിബിജെപി 129 സീറ്റുകൾ നേടി. സഖ്യകക്ഷിയായ ശിവസേന ഷിന്ദേ വിഭാഗത്തിന് 54 തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ പദവി ലഭിച്ചപ്പോഎൻസിപി(അജിത് പവാർ) നാൽപതോളം ഇടങ്ങളിൽ വിജയിച്ചു.

അതേസമയം കോൺഗ്രസിന്റെ മഹാവികാസ് അഘാഡി സഖ്യത്തിന് പലയിടത്തുംവൻ തിരിച്ചടി നേരിട്ടു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 49 ഇടങ്ങളിൽ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യത്തിന് മുന്നേറാനായത്. കോൺഗ്രസ് 34 ഇടങ്ങളിൽ ആധിപത്യം സ്ഥാപിച്ചപ്പോശിവസേന(യുബിടി)യ്ക്ക് എട്ടിടങ്ങളിലും എൻസിപിയ്ക്ക് (ശരദ്പവാർ) ഏഴിടങ്ങളിലും മുന്നേറി.

വിജയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായുള്ള നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിന് ജനങ്ങളുടെ അനുഗ്രഹമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എക്സിൽ എഴുതി.

സംസ്ഥാനത്തെ 264 മുനിസിപ്പകൗൺസിലുകളിലേക്കും നഗപഞ്ചായത്തുകളിലേക്കുമുള്ള വോട്ടെടുപ്പ് ഡിസംബർ 2 നാണ് നടന്നത്. ഡിസംബർ 20 ന് ഏകദേശം 20-ലധികം മുനിസിപ്പകൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ഞായറാഴ്ച രാവിലെ 10 മണിക്കാൻ് വോട്ടെണ്ണൽ ആരംഭിച്ചത്.

പ്രധാനമന്ത്രി മോദിയുടെ പോസിറ്റീവിറ്റിയും അമിത് ഷായും ജെപി നദ്ദയുമടക്കമുളനേതാക്കതങ്ങളിഅർപ്പിച്ച വിശ്വാസം നിറവേറ്റാകഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ദേവേൻറ ഫഡ്‌നാവിസ് പറഞ്ഞു.

മോദിജിയുടെ പോസിറ്റീവിറ്റിയും അമിത് ഷാജി, നദ്ദാജി, നവീൻജി എന്നിവരും ഞങ്ങളിൽ കാണിച്ച വിശ്വാസവും നിറവേറ്റാകഴിഞ്ഞതിഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ദേവേൻറ ഫഡ്‌നാവിസ് പറഞ്ഞു.ഇത് വെറും ട്രെയിലമാത്രമാണെന്നും വരാനിരിക്കുന്ന മുനിസിപ്പകോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും പ്രതികരിച്ചു

Comments are closed.