ഏഴ് വർഷത്തെ പ്രണയം; റോബർട്ട് വദ്രയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മകൻ വിവാഹിതനാവുന്നു| Priyanka Gandhis Son Raihan Vadra Gets Engaged to Longtime Friend Aviva Baig | India


Last Updated:

വിപുലമായ വിവാഹനിശ്ചയ ചടങ്ങുകൾ ബുധനാഴ്ച രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് സൂചന

റൈഹാൻ വദ്രയും അവിവ ബെയ്ഗും (Image: Instagram/@yasminkidwai; @avivabaig)
റൈഹാൻ വദ്രയും അവിവ ബെയ്ഗും (Image: Instagram/@yasminkidwai; @avivabaig)

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വദ്രയുടേയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നതായി റിപ്പോർട്ട്. സുഹൃത്തായ അവിവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഏഴ് വർഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

25കാരനായ റൈഹാൻ കഴിഞ്ഞ ദിവസമാണ് അവിവയെ വിവാഹാഭ്യർത്ഥന നടത്തിയത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതമറിയിച്ചിട്ടുണ്ട്. കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങുകൾ ബുധനാഴ്ച രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹവുമുണ്ടാകുമെന്നാണ് കരുതുന്നത്.

റൈഹാൻ വദ്ര, മാതാപിതാക്കളായ പ്രിയങ്ക ഗാന്ധിക്കും റോബർട്ട് വദ്രക്കും ഒപ്പം (Image: Instagram/@raihanrvadra)

ഡൽഹി സ്വദേശിയായ അവിവ വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെ മകളാണ്. മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറാണ്. പ്രിയങ്ക ഗാന്ധിയും നന്ദിതയും സുഹൃത്തുക്കളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈനിംഗിൽ നന്ദിത പ്രിയങ്കയെ സഹായിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്ന കുടുംബങ്ങളാണ് ഇവരുടേത്. റൈഹാനും അവിവയും രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് പഠിച്ചത്.

അവിവ ബെയ്ഗ് (Image: Instagram/@avivabaig)

പിന്നീട് പൊളിറ്റിക്സിൽ ഉന്നത പഠനത്തിനായി ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് മാറി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് റൈഹാൻ.

Comments are closed.