Last Updated:
ബജ്റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് വൈദികരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്
മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികനും ഭാര്യയ്ക്കും ജാമ്യം അനുവദിച്ചു. വറുട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂടെ അറസ്റ്റിലായ 11 പേര്‍ക്കും ജാമ്യം ലഭിച്ചു.
ക്രിസ്മസ് പ്രാർഥനയ്ക്കിടെയാണ് മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെയുള്ളവരെ ബെനോഡ പൊലീസ് അറസ്റ്റ് ചെയ്തത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളുമാണ് ആദ്യം അറസ്റ്റിലായത്. അമരാവതി ജില്ലയിൽ ബജ്റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്. പിന്നീട് അറസ്റ്റിലായവരെ കാണാനെത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടക്കുമ്പോഴായിരുന്നു അറസ്റ്റ്. നാഗ്പുർ മേഖലയിൽ ഫാ. സുധീർ വർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ടെന്ന് സഭാ ഭാരവാഹികൾ പറഞ്ഞു. സിഎസ്ഐ ബിഷപ് കൗൺസിൽ വൈദികന്റെ അറസ്റ്റിനെ അപലപിച്ചു.

Comments are closed.