Last Updated:
ശബരിമല തീർത്ഥാടകരുമായി പോയ ക്രൂയിസർ വാഹനം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്
ബംഗളൂരു: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ നാല് തീർത്ഥാടകർ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം കോറ മേഖലയിലാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെ 4.40 ഓടെയാണ് അപകടം നടന്നത്. കൊപ്പൽ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി(6), വെങ്കിടേശപ്പ(30), മരത്തപ്പ(35), ഗവിസിദ്ദപ്പ (40) എന്നിവരാണ് മരിച്ചത്. ഏഴ് തീർത്ഥാടകർക്ക് പരിക്കേറ്റു.
ശബരിമല തീർത്ഥാടകരുമായി പോയ ക്രൂയിസർ വാഹനം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്രൂയിസറിൽ 11 തീർത്ഥാടകർ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി അഞ്ചിനാണ് ഇവർ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് തീർത്ഥാടനം നടത്തിയത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സാക്ഷി രണ്ടാം തവണയാണ് ശബരിമല സന്ദർശിക്കുന്നത്.
Bangalore [Bangalore],Bangalore,Karnataka

Comments are closed.