Last Updated:
കെട്ടിടത്തിന്റെ വളപ്പിൽ സുഹൃത്തിനൊപ്പം സൈക്കിൾ ഓടിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ ചരട് കുരുങ്ങുകയായിരുന്നു
സൂറത്ത്: പട്ടം പറത്താൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരൻ മരിച്ചു. റെഹാൻഷ് ബോർസെ ആണ് മരിച്ചത്. സൂറത്തിലെ ആനന്ദ് വില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. കെട്ടിടത്തിന്റെ വളപ്പിൽ സുഹൃത്തിനൊപ്പം സൈക്കിൾ ഓടിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ ചരട് കുരുങ്ങുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ കുട്ടി സൈക്കിളിൽ നിന്ന് വീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.
പോലീസ് ഇൻസ്പെക്ടർ ആർ.ജെ. ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴുത്തിലെ മുറിവ് അതീവ ഗുരുതരമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സൂറത്തിൽ കഴിഞ്ഞ ദിവസമുണ്ടായ സമാനമായ മറ്റൊരു അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരുന്നു. 70 അടി ഉയരമുള്ള ഫ്ളൈ ഓവറിൽ വെച്ച് ചരട് കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അച്ഛനും ഏഴ് വയസ്സുള്ള മകളും അന്നുതന്നെ മരിച്ചു. ചികിത്സയിലായിരുന്ന അമ്മ ആശുപത്രിയിൽ വച്ചും മരിച്ചു.
Surat,Surat,Gujarat

Comments are closed.