ടോയ്ലെറ്റിലെ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി; 238 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ഉയർന്ന വിമാനം തിരിച്ചിറക്കി Bomb threat in toilet tissue paper IndiGo flight from Delhi with 238 passengers Makes Emergency Landing | India


Last Updated:

വിമാനത്തിലെ ടൊയ്ലെറ്റിൽ ഒരു ടിഷ്യൂ പേപ്പറിൽ കൈ കൊണ്ടെഴുതിയ നിലയിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്

ഇൻഡ‍ിഗോ വിമാനം (File Photo)
ഇൻഡ‍ിഗോ വിമാനം (File Photo)

ഞായറാഴ്ച ഡൽഹിയിൽ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് 238 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ലക്നൗവിൽ അടിയന്തരമായി ഇറക്കി.6E-6650 എന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.വിമാനത്തിലെ ടൊയ്ലെറ്റിൽ ഒരു ടിഷ്യൂ പേപ്പറിൽ കൈ കൊണ്ടെഴുതിയ നിലയിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ഇതാണ് പരിഭ്രാന്തിക്ക് കാരണമായതെന്ന് എസിപി രജനീഷ് വർമ്മ അറിയിച്ചു.ഡൽഹിയിൽ നിന്ന് ബാഗ്‌ഡോഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ സന്ദേശം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

222 മുതിർന്നവരും 8 കുട്ടികളും ഉൾപ്പെടെ 230 യാത്രക്കാരും 2 പൈലറ്റുമാരും 5 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ വിമാനം ഉടൻ തന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് ഡിസ്പോസൽ സ്ക്വാഡും സിഐഎസ്എഫ് (CISF) സംഘവും യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കി വിമാനത്തിൽ വിശദമായ പരിശോധന നടത്തി.

ഞായറാഴ്ച രാവിലെ 8:46 ഓടെയാണ് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് വിമാനത്തിന് ബോംബ് ഭീഷണിയുള്ളതായി അധികൃതർക്ക് വിവരം ലഭിച്ചത്. തുടർന്ന് 9:17 ഓടെ വിമാനം സുരക്ഷിതമായി ലക്നൗവിൽ ലാൻഡ് ചെയ്യുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

ടോയ്ലെറ്റിലെ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി; 238 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ഉയർന്ന വിമാനം തിരിച്ചിറക്കി

Comments are closed.