ഇന്ത്യ-പാക് അതിർത്തിക്ക് സമീപം എകെ-47 റൈഫിളുകളും തുർക്കിഷ്, ചൈനീസ് നിർമ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു AK-47 rifles Turkish and Chinese-made pistols seized near India-Pakistan border | India


Last Updated:

പത്താൻകോട്ട് ജില്ലയിലെ നരോട്ട് ജൈമൽ സിംഗ് അതിർത്തി മേഖലയിൽ നിന്നാണ് ആയുധ ശേഖരം കണ്ടെടുത്തത്

News18
News18

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം എകെ-47 റൈഫിളുകളും തുർക്കിഷ്, ചൈനീസ് നിർമ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു.   പത്താൻകോട്ട് ജില്ലയിലെ നരോട്ട് ജൈമൽ സിംഗ് അതിർത്തി മേഖലയിൽ നിന്നാണ് പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്.

മൂന്ന് എകെ-47 റൈഫിളുകൾ, അഞ്ച് മാഗസിനുകൾ, തുർക്കിഷ്-ചൈനീസ് നിർമ്മിതങ്ങളായ രണ്ട് പിസ്റ്റളുകൾ, രണ്ട് അധിക മാഗസിനുകൾ, 98 ലൈവ് കാട്രിഡ്ജുകൾ എന്നിവയാണ് പിടിച്ചെടുത്തത്. പ്രദേശത്തെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാനിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണ്  ആയുധങ്ങളെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ (ISI) പിന്തുണയോടെ അതിർത്തിക്കപ്പുറം പ്രവർത്തിക്കുന്ന കുപ്രസിദ്ധ തീവ്രവാദി ഹർവീന്ദർ സിംഗ് റിന്ദയ്ക്ക് ഈ ആയുധക്കടത്തുമായി ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഡിഐജി (ബോർഡർ റേഞ്ച്) സന്ദീപ് ഗോയൽ പറഞ്ഞു. ആയുധങ്ങൾ കണ്ടെടുത്തതിനെത്തുടർന്ന് സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കുകയും മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആയുധക്കടത്ത് ശൃംഖലയുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ റെയ്ഡുകൾ നടന്നുവരികയാണ്.

അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ തകർക്കുന്നതിനും പഞ്ചാബിന്റെ സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികൾ തടയുന്നതിനുമായി സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിലുള്ള ഏകോപനം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം എകെ-47 റൈഫിളുകളും തുർക്കിഷ്, ചൈനീസ് നിർമ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു

Comments are closed.