Last Updated:
നേരത്തെ മത്സരത്തിനായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നത്
അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി നടത്തുമെന്ന് ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള അറിയിച്ചു. സർക്കാർ തലത്തിലുള്ള പരിശോധനകൾ പൂർത്തിയായെന്നും അവർക്ക് സ്റ്റേഡിയത്തിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മത്സരത്തിനായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നത്. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ, നവംബർ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അർജന്റീന ടീം കേരളത്തിൽ എത്തുന്നത്. ലുവാണ്ടയിലും കേരളത്തിലുമായി അർജന്റീന ഫുട്ബോൾ ടീം കളിക്കുമെന്ന് എ.എഫ്.എ. (അർജന്റീന ഫുട്ബോൾ ഫെഡറേഷൻ) അറിയിച്ചിട്ടുണ്ട്.
മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും, ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയം മുൻപും നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്.
Kochi [Cochin],Ernakulam,Kerala
September 19, 2025 5:27 PM IST

Comments are closed.