സഞ്ജു സാംസൺ മഞ്ഞ ജേഴ്‌സിയിൽ; സിഎസ്കെയിലേക്കുള്ള താരത്തിന്റെ ഇൻട്രോ വീഡിയോ വൈറൽ Sanju Samson in yellow jersey intro video to CSK goes viral | Sports


Last Updated:

സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ

News18
News18

ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള മലയാളി താരം സഞ്ജു സാംസന്റെ ഇൻട്രോ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ടീം. സിഎസ്കെയുടെ മഞ്ഞ ജേഴ്സിയിൽ താരത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ബുധനാഴ്ചയാണ് സിഎസ്കെ വീഡിയോ പങ്കുവച്ച്. മലയാളികളുടെ പ്രിയ സംവിധായകൻ ബേസിൽ ജോസഫും വീഡിയോയിലുണ്ട്. ഐപിഎല്ലിലെ കളിക്കാരുടെ കൈമാറ്റത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വാർത്തയിരുന്നു സഞ്ജു സാംസൺ രാജസ്ഥാനിൽ നിന്ന് ചെന്നൈയിലേക്ക് വന്നത്.

ധോണിയുമായി തോളോടുതോൾ ചേർന്ന് സഞ്ജു ചെന്നൈയ്ക്കായി പാഡണിയുമ്പോൾ ടീമിന്റെ ആരാധകവൃന്ദം കുതിച്ചുയരുമെന്നുറപ്പാണ്.

“ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. മഞ്ഞ ജേഴ്‌സി ധരിക്കാൻ പോകുന്നത് എന്റെ ഭാഗ്യമാണ്,” സഞ്ജു പറഞ്ഞു.സി‌എസ്‌കെ ടീമിലേക്ക് സ്വാഗതം ചെയ്യപ്പെട്ടത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും താൻ ഒരു ചാമ്പ്യനെപ്പോലെ തോന്നുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജുവെനെ സ്വന്തമാക്കാൻ സി‌എസ്‌കെ 18 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞതവണ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിർത്തിയത്. 2013 ൽ ഐ‌പി‌എല്ലിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 2016, 2017 എന്നീ രണ്ട് സീസണുകളിൽ ഡൽഹി ക്യാപ്പിറ്റൽസിന് വേണ്ടി കളിച്ചതൊഴികെ മറ്റെല്ലാ സീസണുകളിലും രാജസ്ഥാന് വേണ്ടിയാണ് സഞ്ജു കളിച്ചത്.177 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സാംസൺ, ലീഗിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ്. സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ. സഞ്ജുവിന് വേണ്ടി സ്റ്റാർ ഓൾ റൌണ്ടർ രവീന്ദ്ര ജഡേജയെയും സാം കറണെയും ചെന്നൈ രാജസ്ഥാന് കൈമാറി.

സി‌എസ്‌കെയ്ക്ക് വേണ്ടി 12 സീസണുകൾ കളിച്ച ജഡേജ, 250-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ചെന്നൈയുടെ മൂന്ന് കിരീടനേട്ടങ്ങളില്‍പങ്കാളിയുമാണ് ജഡേജ.വ്യാപാര കരാറിന്റെ ഭാഗമായി, ജഡേജയുടെ ലീഗ് ഫീസ് 18 കോടി രൂപയിൽ നിന്ന് 14 കോടി രൂപയായി പരിഷ്കരിച്ചിരുന്നു.

Comments are closed.