‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി| Former Pakistan Cricketer Shahid Afridi Praises congress leader Rahul Gandhi | Sports


Last Updated:

ദുബായിൽ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ ഷാഹിദ് അഫ്രീദി പ്രശംസിക്കുകയും മതം ഉപയോഗിക്കുന്നതിന് ബിജെപി സർക്കാരിനെ വിമർശിക്കുകയും ചെയ്തു

രാഹുൽ ഗാന്ധി,  ഷാഹിദ് അഫ്രീദി
രാഹുൽ ഗാന്ധി, ഷാഹിദ് അഫ്രീദി

“മതപരമായ” കാർഡ് കളിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. “ഇന്ത്യയിലെ ഈ സർക്കാർ അധികാരത്തിൽ തുടരാൻ എല്ലായ്പ്പോഴും മതം, മുസ്ലീം-ഹിന്ദു കാർഡ് എന്നിവ ഉപയോഗിക്കുന്നു. ഇത് വളരെ മോശം മനോഭാവമാണ്. എന്നാല്‍, രാഹുൽ ഗാന്ധിക്ക് വളരെ പോസിറ്റീവായ മനോഭാവമുണ്ട്. അദ്ദേഹം സംഭാഷണത്തിൽ വിശ്വസിക്കുന്നു. ഒരു ഇസ്രായേൽ പോരേ നിങ്ങൾക്ക്, മറ്റൊരു ഇസ്രായേൽ ആകാൻ ശ്രമിക്കുകയാണോ?” പാകിസ്ഥാനിലെ സമ്മാ ടിവിയുമായുള്ള അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി പറഞ്ഞു.

Summary: Former Pakistan cricketer Shahid Afridi has praised Congress leader Rahul Gandhi while bashing the BJP-led central government for playing the “religion” card.

Comments are closed.