Last Updated:
ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി കൊൽക്കത്തിയിൽ നടത്തിയ പരിപാടിയാണ് ആരാധകരുടെ പ്രതിഷേധമുണ്ടായത്
അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസ ലയണൽ മെസിയുടെ ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ൽ പ്രതിഷേധവുമായി ആരാധകർ.ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി കൊൽക്കത്തിയിൽ നടത്തിയ പരിപാടിയാണ് ആരാധകരുടെ പ്രതിഷേധമുണ്ടായത്.കാത്തിരിപ്പിനൊടുവിൽ മെസിയെ ഒരു നോക്ക് കാണാനെത്തിയ പതിനായിരക്കണക്കിന് ആരാധകർക്ക് അദ്ദേഹത്തെ കാണാനാനായില്ല. ഇതോടെ രോഷാകുലരായ ആരാധകർ വേദിയിലേക്ക് കുപ്പികളും കസേരകളും വലിച്ചെറിയുകയും വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ന്റെ ഭാഗമായാണ് മെസി കൊല്‍ക്കൊത്തയിലെത്തിയത്. മെസിയെ കാണാനായി 50,000 ല്‍ അധികം ആളുകളാണ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്. 5,000 മുതൽ 45,000 രൂപ വരെ ടിക്കറ്റിന് ചിലവാക്കിയിട്ട് മെസിയെ കാണാനാകാതെ മടങ്ങേണ്ടി വന്നതോടെ ആരാധകർ രോഷാകുലരാകുകയായിരുന്നു. രാവിലെ 11:15നാണ് മെസി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കെത്തിയത്. എന്നാൽ 10 മിനിറ്റിനുള്ളിൽ മെസി സ്റ്റേഡിയം വിട്ടു. സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലൂടെ നടന്ന് മെസി ആരാധകരെ കാണുമെന്ന് പഞ്ഞിരുന്നെങ്കലും അതൊന്നും ഉണ്ടായില്ല.

രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. വലിയ ഒത്തുചേരലുകളിലെ പരിപാടികളുടെ ആസൂത്രണത്തെയും ജനക്കൂട്ടത്തിന്റെ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ പലരും പങ്കുവച്ചു.പരിപാടിയുടെ സംഘാടനം തികഞ്ഞ പരാജയമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. അതേസമയം പരിപാടിക്കിടെയുണ്ടായ മോശം മാനേജ്മെന്റിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിക്കുമെന്ന് പറഞ്ഞു. ലയണൽ മെസ്സിയോടും എല്ലാ കായിക പ്രേമികളോടും അദ്ദേഹത്തിന്റെ ആരാധകരോടും ക്ഷമ ചോദിക്കുന്നതായും മമത പറഞ്ഞു.

ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവര്‍ക്കൊപ്പമാണ് മെസിയെത്തിയത്. ഹൈദരാബാദിലാണ് മെസിയുടെ അടുത്ത പര്യടനം. മുംബൈ, ഡൽഹി എന്നിവിടങ്ങളും താരം സന്ദർശക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും.
Kolkata,West Bengal
December 13, 2025 2:19 PM IST

Comments are closed.