ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം, പരമ്പര Indian womens cricket team defeated Sri Lanka by 8 wickets in the third t20 match at the Greenfield International Stadium Thiruvananthapuram | Sports


Last Updated:

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി

News18
News18

വെള്ളിയാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസേ നേടാനയുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 13.2 ഓവറിൽ ലക്ഷ്യം മറികടന്നു. സ്‌കോർ: ശ്രീലങ്ക: 112/7(20), ഇന്ത്യ:115/ 2 (13.2)

രേണുക സിംഗിന്റെയും ദീപ്തി ശർമയുടെയും കൃത്യതയാർന്ന ബൌളിംഗ് പ്രകടനവും ഷഫാലി വർമയുടെ തകർപ്പൻ അർധസെഞ്ചുറിയും ഇന്ത്യയുടെ വിജയത്തിൽ നിണായകമായി. 42 പന്തിൽനിന്ന് മൂന്ന് സിക്‌സും 11 ഫോറും ഉൾപ്പെടെ 79 റൺസ് നേടി ഷെഫാലി വർമ പുറത്താകാതെ നിന്നു.നാലോവറിൽ 21 റൺസ് വഴങ്ങിരേണുക നാലുവിക്കറ്റും നാലോവറിൽ 18 റൺസ് വഴങ്ങി ദിപ്തി ശർമ മൂന്ന് വിക്കറ്റുകളും വീഴ്ത്തി..ഇരുവരുടെയും മികച്ച ബൌളിംഗ് പ്രകടനം ശ്രീലങ്കയെ ചെറിയ സ്കോറിൽ പിടിച്ചു നിർത്താൻ സഹായിച്ചു.

വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന (1), ജെമിമ റോഡ്രിഗസ് എന്നിവരെ പുറത്താക്കി ശ്രീലങ്കൻ സ്പിന്നർ കവിഷ ദിൽഹാരി (2/18) ഇന്ത്യയുടെ വേഗത കുറച്ചുനേരം തടഞ്ഞെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചേർന്ന് ഷെഫാലി ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഹർമൻ പ്രീത് കൌർ പുറത്താകാതെ 21 റൺസ് നേടി.ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി രണ്ട് വിക്കറ്റുകൾ നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണെടുത്തത്. 27 റൺസുമായി ഇമേഷ ദുലാനി ശ്രീലങ്കൻ നിരയിൽ ടോപ് സ്കോററായി. ഓപ്പണർ ഹസിനി പെരേര (25), കവിഷ ദിൽഹരി (20), വിക്കറ്റ് കീപ്പർ കൗഷനി നുത്യങ്കന (19) എന്നിവരാണ് ശ്രീലങ്കയ്ക്കായി രണ്ടടക്കം കുറിച്ച മറ്റ് ബാറ്റർമാർ

Comments are closed.