ഉത്സവ സീസണ്‍ ജിയോ ഉത്സവിനോടൊപ്പം ആഘോഷമാക്കാം; ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍ | JioMart launches JioUtsav 2025 festive sale with deals on iPhone 16 series | Money


Last Updated:

ഫോണുകള്‍ക്കും ടിവികള്‍ക്കും ഹോം അപ്ലയന്‍സസിനുമെല്ലാം ജിയോമാര്‍ട്ടില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍

News18News18
News18

മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും ഉത്സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉത്സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉത്സവ് ലോഞ്ച് ചെയ്തിരിക്കുന്നത്. അസാധാരണമായ വിലകിഴിവുമായാണ് ജിയോഉത്സവ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. മികച്ച ഉല്‍പ്പന്നനിര, ഹിഡന്‍ ചാര്‍ജുകളില്ലാതെ വീട്ടുപടിക്കലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്ന സംവിധാനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കുള്ളത്.

ഐഫോണ്‍ 16ഇ 44870 രൂപയ്ക്ക് ലഭിക്കുന്നത് ഉള്‍പ്പടെ നിരവധി ഓഫറുകള്‍ ലഭ്യമാണ്. ഐഫോണ്‍ 16 പ്ലസിന്റെ വില തുടങ്ങുന്നത് 61700 രൂപയിലാണ്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് നിരവധി വമ്പന്‍ ഇലക്ട്രോണിക് ഡീലുകളും ലഭ്യമാണ്. ഇന്‍ഫിനിക്‌സ് ജിടി 30, 17499 രൂപ മുതല്‍ ലഭ്യമാകും. മാക്ബുക്ക് വില തുടങ്ങുന്നത് 49590 രൂപയിലാണ്. സാംസംഗ് 32 ഇഞ്ച് ടിവിക്ക് 10490 രൂപ മുതല്‍ വില ആരംഭിക്കുന്നു. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിനുകള്‍ 5990 രൂപ മുതല്‍ തുടങ്ങുന്നു. എസികളുടെ വില ആരംഭിക്കുന്നതാകട്ടെ 22990 രൂപ മുതലാണ്. കിച്ചന്‍ ഹോം അപ്ലയന്‍സസ്, ഓഡിയോ ആക്‌സസറീസ് എന്നിവയ്‌ക്കെല്ലാം 90 ശതമാനം വിലക്കിഴിവുണ്ട്.

ഉത്സവകാല ഷോപ്പിംഗ് കൂടുതല്‍ മികവുറ്റതാക്കുന്നതിനായി, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി), ആര്‍ബിഎല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ മുന്‍നിര ബാങ്കുകളുമായി ചേര്‍ന്ന് ജിയോമാര്‍ട്ട് 10% വരെ തല്‍ക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഉത്സവ സീസണ്‍ കൂടുതല്‍ ഷോപ്പിംഗ്, കൂടുതല്‍ ആഘോഷങ്ങള്‍, പ്രിയപ്പെട്ടവരുമൊത്തുള്ള കൂടുതല്‍ നിമിഷങ്ങള്‍ എന്നിവയെക്കുറിച്ചാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും കൂടുതല്‍ വൈവിധ്യവും കൂടുതല്‍ സൗകര്യവും നല്‍കിക്കൊണ്ട് ജിയോ ഉല്‍സവ് ഇതിനെ സജീവമാക്കുന്നു. ജിയോമാര്‍ട്ടിന്റെ വ്യാപ്തി ഉപയോഗിച്ച്, മെട്രോകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മറഞ്ഞിരിക്കുന്ന നിരക്കുകളില്ലാതെ സമയബന്ധിതവും തടസ്സരഹിതവുമായ ഡെലിവറികള്‍ ആസ്വദിക്കാന്‍ കഴിയും, ഇത് ഉത്സവകാല ഷോപ്പിംഗ് ലളിതവും സമ്മര്‍ദ്ദരഹിതവുമാക്കുന്നു.

Comments are closed.