‘വൈറ്റ് ഹൗസിലേക്ക് കമ്മ്യൂണിസ്റ്റ് വരുന്നു’; സൊഹ്റാൻ മംദാനിക്കെതിരെ വീണ്ടും ട്രംപ് ഭരണകൂടം| We Have a Communist Coming Trump Administration Slams Zohran Mamdani Ahead of White House Meeting | World


Last Updated:

ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സോഹ്‌റാൻ മംദാനി വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നതിനിടെയാണ് പരാമർശം

ഡോണൾഡ് ട്രംപ്, സൊഹ്‌റാൻ മംദാനി
ഡോണൾഡ് ട്രംപ്, സൊഹ്‌റാൻ മംദാനി

അമേരിക്കൻ ജനതയുടെ പേരിൽ ‘ആരുമായും കൂടിക്കാഴ്ച നടത്താനും ശരിയായത് ചെയ്യാൻ’ ശ്രമിക്കാനും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് താൽപര്യമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യാഴാഴ്ച പറഞ്ഞു. ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സോഹ്‌റാൻ മംദാനി വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നതിനിടെയാണ് പരാമർശം.

“… നിയുക്ത മേയർ ഓവൽ ഓഫീസിൽ എത്തുമെന്ന് പ്രസിഡൻ്റ് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു, അതിനാൽ ഞങ്ങളുടെ ടീമുകൾ അതിൻ്റെ വിശദാംശങ്ങൾ ഒരുക്കുകയാണ്… രാജ്യത്തെ ഏറ്റവും വലിയ നഗരത്തിൻ്റെ മേയറായി ഡെമോക്രാറ്റ് പാർട്ടി തിരഞ്ഞെടുത്തത് ഒരു കമ്മ്യൂണിസ്റ്റിനെയാണ് എന്നത്, നമ്മുക്കൊരു കമ്മ്യൂണിസ്റ്റ് വൈറ്റ് ഹൗസിലേക്ക് വരുന്നു എന്നതിലൂടെ വ്യക്തമാക്കുന്നു,” ലെവിറ്റ് ഒരു ബ്രീഫിംഗിനിടെ പറഞ്ഞു.

ന്യൂയോർക്ക് സിറ്റി, പ്രസിഡൻ്റ് പ്രതീക്ഷിച്ചതിലും കൂടുതൽ ഇടത്തോട്ട് തിരിയുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.

“ പ്രസിഡൻ്റ് ട്രംപ് ആരുമായും കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും അമേരിക്കൻ ജനതയുടെ പേരിൽ ശരിയായത് ചെയ്യാനും ശ്രമിക്കുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ ബ്ലൂ സ്റ്റേറ്റുകളിലോ റെഡ് സ്റ്റേറ്റുകളിലോ ബ്ലൂ സിറ്റികളിലോ താമസിക്കുന്നവരാണെങ്കിലും, കൂടുതൽ ലെഫ്റ്റിലേക്ക് പോകുന്ന ഒരു നഗരമാണിത്,” അവർ കൂട്ടിച്ചേർത്തു.

നേരത്തെ, മംദാനി വെള്ളിയാഴ്ച ഓവൽ ഓഫീസിൽ താനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് ഇങ്ങനെ എഴുതി, “ന്യൂയോർക്ക് സിറ്റിയിലെ കമ്മ്യൂണിസ്റ്റ് മേയർ സോഹ്‌റാൻ മംദാനി ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൂടിക്കാഴ്ച നവംബർ 21 വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വെച്ച് നടത്താൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും!”

ഇരുവരും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന ഏറ്റുമുട്ടലുകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്.

Comments are closed.