മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ Security guard bravely saves a mans attempt to end his life at Meccas Grand Mosque | World


Last Updated:

താഴേക്ക് പതിച്ച വ്യക്തി നിലത്ത് അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു

മക്ക ഗ്രാൻഡ് മോസ്കിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടി ഒരാൾ ജീവനൊടുക്കാൻ ശ്രമിച്ചു. (ചിത്രം: X)
മക്ക ഗ്രാൻഡ് മോസ്കിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടി ഒരാൾ ജീവനൊടുക്കാൻ ശ്രമിച്ചു. (ചിത്രം: X)

സൗദി അറേബ്യയിലെ മക്കയിലെ മസ്ജിദ് അൽ-ഹറാമിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ.പള്ളിയുടെ മുകളിലെത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ താഴെ നിന്ന സെക്യുരിറ്റി ഉദ്യോഗസ്ഥൻ അതി സാഹസികമായി പിടിക്കുകയായിരുന്നു. താഴേക്ക് പതിച്ച വ്യക്തി നിലത്ത് അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ആവശ്യമായ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ഒടിവുകൾ മാത്രമാണെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.മുകളിലത്തെ നിലയിൽ നിന്നും ഒരാൾ താഴേക്ക് ചാടുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പിടിക്കാൻ ഓടിയെത്തുന്നതും ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.

നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും, സ്ഥലത്തിന്റെ പവിത്രതയെ ബഹുമാനിക്കാനും, അവിടെ ശരിയായ ഇസ്ലാമിക മര്യാദകൾ പാലിക്കാനും, ആരാധനയിലും അനുസരണത്തിലും സ്വയം അർപ്പിക്കാനും ഗ്രാൻഡ് മോസ്കിലെ ചീഫ് ഇമാം ഷെയ്ഖ് ഡോ.അബ്ദുർ റഹ്മാൻ അസ് സുദൈസ് സന്ദർശകരോട് അഭ്യർത്ഥിച്ചു.

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് മക്ക അധികൃതർ അറിയിച്ചു. 2017 ൽ ആയിരക്കണക്കിന് തീർത്ഥാടകർ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കുമ്പോൾ കഅബയ്ക്ക് സമീപമുള്ള മുകളിലത്തെ നിലയിൽ നിന്ന് ചാടി ഒരാൾ ജീവനൊടുക്കിയിരുന്നു.

‌(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Comments are closed.